Monday 31 December 2012

ഞാന്‍ ആമി; മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ടവള്‍.



















ഞാന്‍ ആമി.
29 - 12 - 2012 നു മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ടവള്‍. 
എന്ത് കുറ്റമാണ് ഇതിനു മാത്രം ഞാന്‍ ചെയ്തത് എന്ന് ചോദിച്ചാല്‍ ആകെ പറയാനുള്ള ഉത്തരം കുറച്ചു സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഒരു സാംസ്കാരിക കൂട്ടായ്മ രൂപികരിക്കാന്‍ പോയതാണ്. 
അതിന്‍റെ  പേരില്‍ മാവേലിക്കര പോലീസില്‍ നിന്നും മൊത്തം 12 മണിക്കൂറിനും മുകളില്‍ ചോദ്യം ചെയ്യപ്പെട്ടവള്‍.

ഈ കഴിഞ്ഞ 29 - 12 - 2012 നു ഉച്ചക്ക് 12 മണിയോട് കൂടി ഒരു സാംസ്കാരിക കൂട്ടായ്മ രൂപികരിക്കാന്‍ മാവേലിക്കരയില്‍ കൂടിയ ഞങ്ങളെ ആദ്യം ശശി എന്ന പോലീസ്  ഉദ്യോഗസ്ഥന്‍  വന്നു ചോദ്യം ചെയ്തു. ശേഷം മാവേലിക്കര പോലീസ്  വന്നു ഞങ്ങളെ കസ്റ്റഡിയില്‍  എടുത്തു  സ്റ്റേഷനില്‍ കൊണ്ടുപോയി. പിന്നീട് 12 മണിക്കൂറിനും മുകളില്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍. . 
അവിടത്തെ സീമ എന്നാ പോലീസ്കാരിയും ഒപ്പമുണ്ടായിരുന്ന യൂണിഫോം ധരിക്കാത്ത പോലീസുകാരനും ചോദ്യം ചെയ്തതില്‍ അധികവും ഇത്തരത്തിലുള്ളതായിരുന്നു . " ഇതിലെ ആരെങ്കിലും ആയും നീ സെക്സ് ചെയ്തിട്ടുണ്ടോ? മറ്റാരെങ്കിലും ആയി ചെയ്തിട്ടുണ്ടോ ? അവര്‍ നിന്നെ ചെയ്തിട്ടുണ്ടോ ? സ്വയം ചെയ്തിട്ടുണ്ടോ? കന്യാചര്‍മ്മം പോട്ടിയിട്ടുണ്ടോ? സ്വയം ചെയ്താലും മറ്റൊരാളുമായി ചെയ്താലും തിരിച്ചറിയാന്‍ കഴിയും.സത്യം പറഞ്ഞോ...  ഞങ്ങള്‍ നിന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും, ഇപ്പോള്‍ പറഞ്ഞത് നുണയായിരുന്നാല്‍ വൈദ്യ പരിശോധനയില്‍ എല്ലാം വ്യക്തമാകും. അതോടു കൂടി എല്ലാം നുണയായി മാറും .ഇവളെ കണ്ടാല്‍  അന്ന് നമ്മള്‍ അറസ്റ്റ് ചെയ്ത മറ്റേ കേസിലെ പെണ്‍കുട്ടിയുടെ രൂപമാണെന്ന് പരസ്പരം പറയുന്നുമുണ്ടായിരുന്നു. ഒപ്പം വനിതാ പോലിസ് എന്റെ മക്കളെ ഞാന്‍ നിന്നെ പോലെ ജീനസ്  ഇടീപ്പിക്കില്ല  എന്നും പറഞ്ഞു. ആ പോലീസുകാരന്‍ ഫേസ്ബുക്കിന്‍റെ  യുസര്‍ നേമും പാസ്സ്‌വേര്‍ഡ്‌ ഉം ചോദിച്ചു. പറയാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ പറഞ്ഞു തന്നില്ലെങ്കില്‍ അടുത്തൊന്നും നീ പുറംലോകം കാണില്ല എന്നും പറഞ്ഞു. "
ഇത് എനിക്ക് മാത്രം ഉണ്ടാകുന്ന ഒരു പ്രശ്നമായിരുന്നെങ്കില്‍ ഇത് എന്നെ ഇത്രമാത്രം അലട്ടില്ലായിരുന്നു. പോലീസ് കസ്റ്റഡിയില്‍ ആകുന്ന ഓരോ പെണ്ണും വരുന്നത് ഈ ചോദ്യങ്ങള്‍ ആണെന്ന സത്യം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഈ ചോദ്യങ്ങള്‍ പോലീസ്  എന്നോട് ചോദിക്കുമ്പോള്‍ 10 വയസ്സ് മാത്രം പ്രായമുള്ള എന്‍റെ  അനുജത്തിയും എന്നോടൊപ്പം ഉണ്ടായിരുന്നു. 
പോലീസ് എന്‍റെ  75 വയസ്സ് പ്രായമുള്ള ഉമ്മ ( അമ്മമ്മ ) യെ രാത്രി 2 മണിക്ക് വിളിച്ചു വരുത്തുകയും പിനീട് അവരെ ഒറ്റക്കു തിരിച്ചു വിടുകയും ചെയ്തു. 
പ്രായത്തിന്‍റെ  ആനുകൂല്യം നല്‍കി രാത്രി മഹിളാമന്ദിരത്തിലേക്ക് മാറ്റുകയും പിറ്റേന്ന് ബന്ധുവിന്‍റെ ഒപ്പം വൈകുന്നേരം 6 മണിക്ക് വിട്ടയക്കുകയും ചെയ്തു. കൂടെ അറസ്റ്റിലായവര്‍  പോലീസിന്‍റെ  മുദ്രകുത്തലില്‍പ്പെട്ടു നീതി നിഷേധിക്കപ്പെട്ടു ഇന്നും ഇപ്പോഴും തടവിലാണ്. 
മനുഷ്യന്‍റെ  മൗലിക അവകാശങ്ങളില്‍ ആര്‍ട്ടിക്കല്‍ 19 പ്രകാരം വ്യക്തികള്‍ക്ക് സംഘടിക്കാന്‍ അവകാശമുണ്ട്. അപ്പൊ ഞങ്ങള്‍ ഒത്തുചേര്‍ന്നത് എങ്ങനെയാണ് കുറ്റം ആകുന്നത് ? കൂടെയുള്ള ഒരാളുടെ പേര് മുസ്ലിം പെരായതിനാല്‍ അയാളുടെ മേലെ മുസ്ലിം ടെറിറിസ്റ്റ് എന്നാ പേരും പോലീസ്  ചാര്‍ത്തിയതായാണ് അറിവ്.
സ്റ്റേറ്റിന് എതിരെ ഏതെങ്കിലും തരം സമരം നടത്തുന്നവരെ മുസ്ലിം ഭീകരവാദികള്‍ ആയും മാവോയിസ്റ്റുകളായും ആക്കി മാറ്റുന്നത് തിരിച്ചറിയേണ്ടതും പ്രതിക്ഷേധിക്കേണ്ടതുമാണ്...  

3 comments:

  1. പ്രതികരിക്കാനും പ്രതിഷേധിക്കാനും ആരുണ്ട് ? നമുക്ക് ഡല്‍ഹിയെ കുറിച്ച് മത്തങ്ങയെ കുറിച്ച് സംസാരിക്കാം ..
    പ്രതികരിക്കാം !!

    ReplyDelete
  2. ആദ്യം അവർ മാവോയിസ്റ്റ് തേടി വന്നു
    ഞാൻ ഒന്നും മിണ്ടിയില്ല
    കാരണം, ഞാനൊരു മാവോയിസ്റ്റ് അല്ലായിരുന്നു

    പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
    അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
    കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

    പിന്നീട് അവർ മുസ്ലിങ്ങളെ തേടി വന്നു
    ഞാനൊന്നും മിണ്ടിയില്ല
    കാരണം ഞാനൊരു മുസ്ലിമയിരുന്നില്ല .

    ഒടുവിൽ അവർ എന്നെ തേടി വന്നു
    അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
    ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല...



    ആമി വിഷമിക്കേണ്ട, പിന്നെ ഈ അസുര കാലത്ത് അതിനെ സമയം കാണൂ.
    മുമ്പ് ഒരു 6 വയസ്സ് തീവ്രവാദി നേതാവ് ഉണ്ടായിരുന്നു. സിരജുന്നീസ
    മോള്‍ക് വയസ്സ് 10 ആയില്ലേ.
    ഇപ്പൊ മവൊഇസ്റ്റ് അല്ലെ ആയുള്ളൂ. ഇനിയും ഏറ ദൂരം സഞ്ചരിക്കാം.......

    ReplyDelete